Hivision Channel

ഓട്ടോമാറ്റിക് ഗേറ്റില്‍ കുരുങ്ങി മരിച്ച 9 വയസുകാരന്റെ മൃതദേഹം കാണാനെത്തിയ മുത്തശ്ശി കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം തിരൂര്‍ വൈലത്തൂരില്‍ ഒന്‍പത് വയസുകാരന്‍ ഗേറ്റില്‍ കുടുങ്ങി മരിച്ചതിന് പിന്നാലെ മുത്തശ്ശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കുട്ടിയുടെ മൃതദേഹം കാണാന്‍ ആശുപത്രിയിലെത്തിയപ്പോള്‍ മുത്തശ്ശി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ചെങ്ങണക്കാട്ടില്‍ കുന്നശ്ശേരി ആസിയ (55) ആണ് മരിച്ചത്. ആസിയയുടെ മൂത്ത മകന്‍ അബ്ദുല്‍ ഗഫൂറിന്റെ മകന്‍ മുഹമ്മദ് സിനാന്‍ (9) ആണ് ഓട്ടോമാറ്റിക്ക് ഗേറ്റിന് ഉള്ളില്‍ കുടുങ്ങി മരിച്ചത്. മൃതദേഹം കോട്ടക്കല്‍ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ വൈകീട്ടാണ് ഓട്ടോമാറ്റിക് ഗേറ്റിനുള്ളില്‍ കുടുങ്ങി കുട്ടി മരിച്ചത്.

ഇന്നലെ റിമോര്‍ട്ട് കണ്‍ട്രോള്‍ ഗേറ്റില്‍ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് സിനാനെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.

Leave a Comment

Your email address will not be published. Required fields are marked *