Hivision Channel

പുഴക്കര പൊതുജന വായനശാല & ഗ്രന്ഥാലയത്തില്‍ വായനാ പക്ഷാചരണത്തിന് തുടക്കമായി

ഇരിട്ടി:അയ്യപ്പന്‍കാവ് പുഴക്കര പൊതുജന വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വായനാ ദിനാചരണത്തിന്റെ ഭാഗമായി
ജൂണ്‍ 19 മുതല്‍ ജൂലൈ 7 വരെ നടത്തുന്ന വായനാ പക്ഷാചരണത്തിന് തുടക്കമായി. ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ ഏരിയ പ്രസിഡന്റ് കെ.പി. മുഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പാണംബ്രോന്‍ അബ്ദുല്‍ സലാം അധ്യക്ഷനായി.യൂനുസ് പാണംബ്രോന്‍ പി .എന്‍.സജ്ന ടീച്ചര്‍, സി.കെ. സാദിഖ് മാസ്റ്റര്‍, കെ.നിസാര്‍, ലത്തീഫ് ചെറിയട്ടി, കെ. പി അബുബക്കര്‍ ഹാജി ,കെ പി.ഷക്കീര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *