Hivision Channel

ചലച്ചിത്ര സംവിധായകന്‍ യു.വേണുഗോപന്‍ അന്തരിച്ചു

ചലച്ചിത്ര സംവിധായകന്‍ യു. വേണുഗോപന്‍ (67)അന്തരിച്ചു . അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു . ജയറാം നായകനായി 1995ല്‍ പുറത്തിറങ്ങിയ കുസുതിക്കുറുപ്പാണ് ആദ്യ ചിത്രം. ഷാര്‍ജ ടു ഷാര്‍ജ, ചൂണ്ട, സ്വര്‍ണം, റിപ്പോര്‍ട്ടര്‍, സര്‍വോപരി പാലക്കാരന്‍ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍ .

എ.കെ സാജനും എ.കെ സന്തോഷും രചന നിര്‍വ്വഹിച്ച് 2001ല്‍ പ്രദര്‍ശനത്തിനെത്തിയ ഷാര്‍ജ ടു ഷാര്‍ജ എന്ന ചിത്രത്തില്‍ ജയറാം, ഐശ്വര്യ, എം. എന്‍ നമ്പ്യാര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രശസ്ത സംവിധായകന്‍ പി. പദ്മരാജന്റെ കൂടെ ദീര്‍ഘകാലം സഹ സംവിധായകന്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട് .

ഭാര്യ: ലത വേണു . മക്കള്‍ : ലക്ഷ്മി ,വിഷ്ണു ഗോപന്‍, മരുമകന്‍ രവീഷ്. സംസ്‌കാരം ചേര്‍ത്തല കടക്കരപ്പള്ളി കൊട്ടാരം ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിന് സമീപമുള്ള രാമാട്ട് വസതിയില്‍ ഇന്ന് രാത്രി 8:30ന് നടക്കും.

Leave a Comment

Your email address will not be published. Required fields are marked *