Hivision Channel

പഞ്ചായത്ത് തലത്തിലും റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ്; രണ്ട് ഘട്ടങ്ങളായി ക്രമീകരിക്കും

റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് പഞ്ചായത്ത് തലത്തിലും നടത്താന്‍ പൊതുവിതരണ വകുപ്പ് തീരുമാനം. ഡിസംബര്‍ മാസം രണ്ട് ഘട്ടങ്ങളിലായി പഞ്ചായത്ത് തലത്തില്‍ മസ്റ്ററിംഗ് ക്രമീകരിക്കും. മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ളവര്‍ക്ക് വേണ്ടിയാണ് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുന്നത്. ഡിസംബര്‍ 2 മുതല്‍ 8 വരെ ഒന്നാം ഘട്ടവും ഡിസംബര്‍ 9 മുതല്‍ 15 വരെ രണ്ടാംഘട്ടവും നടത്തും.

ഇ പോസ് ,ഐറിസ് സ്‌കാനര്‍, ഫെയ്‌സ് ആപ്പ് തുടങ്ങിയവ ഉപയോഗിച്ച് ആയിരിക്കും ഇ-കെവൈസി അപ്‌ഡേഷന്‍. 82% മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകളും മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. റേഷന്‍ കാര്‍ഡും ആധാര്‍കാര്‍ഡുമായി റേഷന്‍കടകളില്‍ നേരിട്ടെത്തിയാണ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടത്. കാര്‍ഡുടമകള്‍ നേരിട്ടെത്തി ഇ-പോസില്‍ വിരല്‍ പതിപ്പിച്ചാണ് ബയോമെട്രിക് മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടത്.

Leave a Comment

Your email address will not be published. Required fields are marked *