പ്ലസ് വണ്‍ കണക്കിന്റെയും എസ്എസ്എല്‍സി ഇംഗ്ലീശിന്റെയും ക്രിസമസ് പരീക്ഷ ചോദ്യ പേപ്പറുകള്‍ ചോര്‍ന്നത് സ്ഥിരീകിരിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.ഇപ്പോഴുണ്ടായത് ഗൗരവമുള്ള ആരോപണം.കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ട് വരും.ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.ചോദ്യപേപ്പര്‍ ചോര്‍ത്തുന്ന യുട്യൂബ്കാര്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും താത്കാലിക ലാഭം ഉണ്ടാകും. വലിയ നേട്ടമായാണ് അവര്‍ ഇത് പറയുന്നത്.യു ട്യൂബ് ചാനലുകളില്‍ ഇരുന്ന് പറയുന്നത് മിടുക്കായി കാണണ്ട.ചോദ്യപേപ്പര്‍ തയ്യാറാക്കുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ പുറത്ത് പോകില്ല.ഇത് പൊതുവിദ്യാഭ്യാസ മേഖലയോടുള്ള വെല്ലുവിളിയാണ്.പരീക്ഷ നടത്തിപ്പില്‍ ഒരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറല്ല
ചോദ്യപേപ്പര്‍ പ്രസിദ്ധീകരിച്ച യൂട്യൂബ് ചാനലുകള്‍ക്കെതിരെ നടപടിയുണ്ടാകും.സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ ജോലി ചെയ്യുന്ന പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരുടെ വിവരങ്ങള്‍ ശേഖരിക്കും.അവരിലേക്കും അന്വേഷണം ഉണ്ടാകും.ചോര്‍ന്ന പരീക്ഷകള്‍ വീണ്ടും നടത്തുന്നതില്‍ പിന്നീട് തീരുമാനം ഉണ്ടാകും.ഇപ്പോഴത്തെ പരീക്ഷ കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന കാര്യമല്ല.സ്വകാര്യ ട്യൂഷന്‍ എടുക്കുന്നതില്‍ അധ്യാപകര്‍ക്ക് നിലവില്‍ നിയന്ത്രണം ഉണ്ട്.പലര്‍ക്കും എതിരെ നടപടി എടുത്തിട്ടുണ്ട്.കണക്കുകള്‍ പിന്നീട് പുറത്ത് വിടുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു