തുടര്‍ച്ചയായി നിയമ ലംഘനം നടത്തുന്ന ഡ്രൈവര്‍മാര്‍ക്ക് 5 ദിവസത്തെ പരിശീലനം നല്‍കും. എംവിഡിയുടെ പരിശീലന കേന്ദ്രങ്ങളിലായിരിക്കും പഠനം. തുടര്‍ച്ചയായി നിയമലംഘനം നടത്തുന്നവരുടെ പട്ടിക തയ്യാറാക്കാന്‍ ആര്‍ടിഒമാര്‍ക്ക് ഗതാഗത കമ്മീഷണര്‍ നിര്‍ദേശം നല്കി. സംസ്ഥാനത്ത് അപകടങ്ങള്‍ കൂടുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശം. വിവിധ വാഹന ഡ്രൈവര്‍മാരുടെ സംഘടനകളുമായി ചേര്‍ന്നും പരിശീലന പരിപാടി നടത്തും.