Hivision Channel

കേരളത്തില്‍ കോവിഡ് കേസുകള്‍ 2000 കടന്നു

രാജ്യത്ത് 24 മണിക്കൂറിനിടെ 324 ആക്റ്റീവ് കേസുകള്‍ കൂടി വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ ആകെ കേസുകളുടെ എണ്ണം 6815 ആയിരിക്കുകയാണ്. 4 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ 96 കേസുകളാണ് വര്‍ധിച്ചിരിക്കുന്നത്. ഒരാള്‍ മരിച്ചു. വിവിധ രോഗങ്ങള്‍ ബാധിച്ച് ചികിത്സയിലായിരുന്ന 79 വയസുകാരനാണ് മരിച്ചത്. കേരളത്തില്‍ ആകെ കേസുകള്‍ 2000 കടന്നു, ആകെ ആക്ടീവ് കേസുകള്‍ 2053 ആയിട്ടുണ്ട്. നിലവില്‍ രാജ്യത്തെ കേസുകളില്‍ 30 ശതമാനവും ഉള്ളത് കേരളത്തിലാണെന്നാണ് റിപ്പോര്‍ട്ട്.

Leave a Comment

Your email address will not be published. Required fields are marked *