Hivision Channel

പ്ലസ് വണ്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു

കുട്ടികള്‍ക്ക് എന്തും തുറന്നു പറയാനുള്ള അന്തരീക്ഷം വിദ്യാലയങ്ങളിലും വീടുകളിലുണ്ടാകണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. അധ്യാപകര്‍ കുട്ടികളുടെ മാനസികാവസ്ഥ മനസ്സിലാക്കണം. രക്ഷിതാക്കളും അധ്യാപകരും കുട്ടികളും ഒരുമിച്ച് നില്‍ക്കണം. ‘കൂടെയുണ്ട് കരുത്തേകാന്‍’ എന്ന പദ്ധതിയിലൂടെ ഇതിന് പ്രാപ്തരാക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു .

പ്ലസ് വണ്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. ഈ വര്‍ഷം ചരിത്രത്തില്‍ ആദ്യമായി 3,15,986 വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറികളിലെത്തി, ഇത് പുതിയ റെക്കോര്‍ഡാണ്. പാഠപുസ്തകങ്ങള്‍ അടുത്ത അധ്യായനവര്‍ഷത്തില്‍ പരിഷ്‌കരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പ്രത്യേകിച്ച് 11, 12 ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ബാക്കിയുള്ള അലോട്ട്‌മെന്റ് നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം ആദ്യ മൂന്ന് അലോട്ട്‌മെന്റുകള്‍ പൂര്‍ത്തീകരിച്ച് ഏകദേശം 3,40,000 വിദ്യാര്‍ഥികളാണ് ഒന്നാം വര്‍ഷം പ്രവേശനം നേടിയത്. പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കായി സപ്ലിമെന്ററി അലോട്ട്‌മെന്റ് നടപടികളും ആരംഭിച്ചു. ഒന്നാംവര്‍ഷ പ്രവേശനത്തിനോടൊപ്പം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി ”കൂടെയുണ്ട് കരുത്തേകാന്‍” എന്ന പേരില്‍ പ്രത്യേക ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *