Hivision Channel

2 മാസത്തെ ക്ഷേമപെന്‍ഷന്‍ ഇന്നു മുതല്‍ വിതരണം ചെയ്യും

2 മാസത്തെ ക്ഷേമ പെന്‍ഷന്‍ ഇന്നു മുതല്‍ വിതരണം ചെയ്യും. ഈ മാസത്തെ പെന്‍ഷനും ഒരു മാസത്തെ കുടിശികയുമാണു നല്‍കുക. ആകെ 3,200 രൂപ വീതം ലഭിക്കും. 2 മാസത്തെ കുടിശികയില്‍ ഒരു മാസത്തെ തുക നല്‍കുന്നതോടെ കുടിശിക ഒരു മാസത്തേതു മാത്രമാകും. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലാവധി കഴിയുന്ന മേയ് മാസത്തിനു മുന്‍പ് അതും നല്‍കാനാണു തീരുമാനം. ഇതോടെ ക്ഷേമപെന്‍ഷനില്‍ കുടിശികയില്ലാതെ സര്‍ക്കാരിനു കാലാവധി പൂര്‍ത്തിയാക്കാനാകും. തിരഞ്ഞെടുപ്പിനു മുന്‍പ് ക്ഷേമപെന്‍ഷനില്‍ നേരിയ വര്‍ധനയും പ്രഖ്യാപിക്കാനിടയുണ്ട്. കഴിഞ്ഞ ബജറ്റില്‍ വര്‍ധന പ്രഖ്യാപിച്ചിരുന്നില്ല. 62 ലക്ഷം പേര്‍ക്കാണ് സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ നല്‍കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *