Hivision Channel

ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ വീൽചെയർ സൗകര്യവും

ആധുനികവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി പുതുതായി സജ്ജീകരിച്ച ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിന് ജില്ലാ സാമൂഹ്യനീതി വകുപ്പ് രണ്ട് വീല്‍ചെയറുകള്‍ കൈമാറി. ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍ പി. ബിജു വീല്‍ചെയറുകള്‍ ജില്ലാ പോലീസ് മേധാവി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിതിന്‍ രാജിന് നല്‍കി. ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് സുഗമമായ പ്രവേശനവും സേവനവും ഉറപ്പാക്കുന്നതിനായി കാര്യാലയം ഭിന്നശേഷി സൗഹൃദമായിട്ടാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്. വീല്‍ചെയര്‍ സൗകര്യത്തോടെ പ്രവേശിക്കാനാകുന്ന റാംപുകള്‍, കൈപിടികള്‍, വിശാലമായ പ്രവേശന കവാടങ്ങള്‍, ലിഫ്റ്റ് സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് ഓഫീസ് ഒരുക്കിയിട്ടുള്ളത്.

ഇത് ഭിന്നശേഷിക്കാരായ ആളുകളുടെ അവകാശ സംരക്ഷണത്തിനും സാമൂഹിക പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും സഹായകരമാകുമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി. ബിജു പറഞ്ഞു.

സിറ്റി പോലീസ് കമ്മീഷണർ നിധിൻ രാജ്, അഡിഷണൽ എസ് പി എ പി ചന്ദ്രൻ,ഡി വൈ എസ് പി കണ്ണൂർ ഹരിപ്രസാദ്, സ്പെഷ്യൽ ബ്രാഞ്ച് എ സി പി ജോൺ, കേരള സാമൂഹ്യ സുരക്ഷ മിഷൻ ജില്ലാ കോർഡിനേറ്റർ കെ അനീഷ് എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *