
വിദേശ പൗരന്മാരെ അറസ്റ്റ് ചെയ്യുന്ന സാഹചര്യത്തില്‍, ബന്ധപ്പെട്ട എംബസിയെയോ ഫോറിന്‍ റീജനല്‍ രജിസ്‌ട്രേഷന്‍ ഓഫീസറെയോ വിവരം അറിയിക്കുന്നത്, പ്രതിയുടെ ബന്ധുക്കളെ അറിയിച്ചതിന് സമാനമായി കണക്കാക്കാമെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. ബിഎന്‍എസ് വ്യവസ്ഥകള്‍ പ്രകാരം ഈ നടപടിക്രമം പാലിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.
ലഹരി കേസില്‍ അഞ്ചാം പ്രതിയായ ടാന്‍സാനിയന്‍ പൗരന്‍ അബ്ദുല്‍ ഹമിദ് മകാമെയ്ക്ക് ജാമ്യം അനുവദിച്ച ഉത്തരവിലാണ് ഈ നിരീക്ഷണം ഉണ്ടായത്.














