Hivision Channel

നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ കമീഷനിങ് നടത്തി

നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ (ഇ.വി.എം) കമീഷനിങ് ജില്ലയിലെ എല്ലാ നിയമസഭ മണ്ഡലങ്ങളിലും നടത്തി.

രാവിലെ എട്ടു മണിയോടെ സ്ഥാനാര്‍ഥികളുടെ ഏജന്റിന്റെ സാന്നിധ്യത്തിലാണ് കമീഷനിങ് തുടങ്ങിയത്. മണ്ഡലത്തിന്റെ ചുമതലയുള്ള പൊതുനിരീക്ഷകനും വരണാധികാരിയും മറ്റ് ഉദ്യോഗസ്ഥരും സന്നിഹിതരായി.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ഥിയുടെ പേര്, ചിഹ്നം, സമയം എന്നിവ സെറ്റ് ചെയ്ത് യന്ത്രങ്ങള്‍ പോളിങ്ങിനായി തയ്യാറാക്കി. ബാലറ്റ് യൂണിറ്റുകളില്‍ സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും രേഖപ്പെടുത്തുകയും കണ്‍ട്രോള്‍ യൂണിറ്റുകളുമായി ബന്ധിപ്പിച്ച് വോട്ടിംഗ് സൗകര്യം ഉറപ്പാക്കുകയും ചെയ്തു. സുതാര്യതയ്ക്കായി മാതൃകാ വോട്ടെടുപ്പും നടത്തി.

കമീഷനിങ് പൂര്‍ത്തിയാക്കി, സീല്‍ ചെയ്ത ഇ.വി.എം യന്ത്രങ്ങള്‍ വോട്ടെടുപ്പിന്റെ തലേദിവസമാണ് വിതരണം ചെയ്യുക. അതുവരെ സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിക്കും.

പയ്യന്നൂര്‍ മണ്ഡലത്തില്‍ ഇ.വി.എം കമീഷനിങ് ഗവ. ഗേള്‍സ് എച്ച്.എസ്.എസിലും കല്യാശ്ശേരിയിലേത് മാടായി ഗേള്‍സ് എച്ച്.എസിലും ഇരിക്കൂറിലേത് ജി.വി.എച്ച്.എസ്.എസ് കുറുമാത്തൂരിലും തളിപ്പറമ്പിലേത് ടാഗോര്‍ വിദ്യാനികേതനിലുമാണ് നടന്നത്.

അഴീക്കോട് മണ്ഡലത്തില്‍ ഇ.വി.എം കമീഷനിങ് വി കെ കൃഷ്ണമേനോന്‍ വനിത കോളേജിലും കണ്ണൂരിലേത് ജി.വി.എച്ച്.എസ്.എസ് കണ്ണൂരിലും തലശ്ശേരിയിലേത് ബ്രണ്ണന്‍ കോളേജിലും ധര്‍മടത്തേത് ജി.എച്ച്.എസ്.എസ് പാലയാടും കൂത്തുപറമ്പിലേത് നിര്‍മലഗിരി കോളേജിലും നടന്നു.

മട്ടന്നൂര്‍ മണ്ഡലത്തിലേത് മട്ടന്നൂര്‍ എച്ച്.എസ്.എസിലും പേരാവൂര്‍ മണ്ഡലത്തിലേത് സെന്റ് ജോസഫസ് എച്ച്. എസ്.എസ് തൊണ്ടിയിലും നടന്നു.

Leave a Comment

Your email address will not be published. Required fields are marked *