Hivision Channel

നെടുമ്പാശ്ശേരി വാഹനാപകടം;പ്രതി സുഹൈല്‍ മദ്യപിച്ച ബാറുകള്‍ക്കെതിരെ കേസെടുത്ത്എക്സൈസ്

എറണാകുളം നെടുമ്പാശ്ശേരിയില്‍ മദ്യപിച്ച് പത്തൊമ്പതുകാരന്‍ ഓടിച്ച കാറിടിച്ച് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍, മൂന്ന് ബാറുകള്‍ക്കെതിരെ കേസ്. പ്രതി സുഹൈല്‍ സജീവ് മദ്യപിച്ച ബാറുകള്‍ക്കെതിരെയാണ് എക്‌സൈസിന്റെ നടപടി. എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍, എക്‌സൈസ് കമ്മീഷണര്‍ക്ക് ഇന്ന് റിപ്പോര്‍ട്ട് നല്‍കും. ബാര്‍ ലൈസന്‍സ് റദ്ദാക്കുന്ന നടപടി അടക്കം ഉണ്ടായേക്കും.

അപകടവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി സുഹൈല്‍ മൂന്ന് ബാറുകളിലും കയറി മദ്യപിച്ചതിന് ശേഷമാണ് നെടുമ്പാശ്ശേരിയിലേക്ക് പോയത്. സംഭവത്തില്‍ സുഹൈലിന്റെ സുഹൃത്തുക്കളായ മൂന്ന് പേര്‍കൂടി പിടിയിലായിട്ടുണ്ട്. ഇവര്‍ അപകട സമയം വാഹനത്തിലുണ്ടായിരുന്നു. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് വിവരം. അപകടസമയം 125 കി.മി മുകളില്‍ വേഗതയിലായിരുന്നു വഹാനമെന്ന് പ്രതി തെളിവെടുപ്പിനിടെ സമ്മതിച്ചിരുന്നു.

പ്രതി സുഹൈല്‍ സജീവിന്റെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസും എക്സൈസും കര്‍ശന നടപടികളാണ് സ്വീകരിച്ചുവരുന്നത്. പാലക്കാട് സ്വദേശി ഗോപിക, വയനാട് സ്വദേശി ദേവിക, കര്‍ണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവരായിരുന്നു സുഹൈല്‍ ഓടിച്ച മിനി കൂപ്പര്‍ ഇടിച്ച് മരിച്ചത്. മരിച്ച പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഗോപികയുടെ സംസ്‌കാരം ഇന്നാണ്.

Leave a Comment

Your email address will not be published. Required fields are marked *