
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിനെതിരായ പ്രമേയം പാസാക്കി നിയമസഭ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്ത്തനങ്ങളില് സമീപകാലത്ത് ഗുരുതരമായ ആശങ്കകളെന്നും എസ്ഐആറിലൂടെ ലക്ഷക്കണക്കിന് അര്ഹരായ വോട്ടര്മാരെ പട്ടികയില് നിന്ന് ഒഴിവാക്കിയെന്നും പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി വി ഡി സതീശന് പറഞ്ഞു. പ്രമേയത്തെ പ്രതിപക്ഷം പിന്തുണച്ചു. പ്രതിപക്ഷ നേതാവ് വാക്കാല് പറഞ്ഞ ഭേദഗതി അംഗീകരിച്ചാണ് പ്രമേയം. പ്രമേയത്തെ എതിര്ത്ത ബിജെപി ,നിയമസഭ പിരിച്ചുവിടണമെന്ന ഭേദഗതി അവതരിപ്പിച്ചു.
ജനാധിപത്യത്തിന്റെ സൗന്ദര്യം നീതിപൂര്വ്വമായ തെരഞ്ഞെടുപ്പാണ്. അതിന് അനുകൂലമായി രാഷ്ട്രീയ ഭേദം ഇല്ലാതെ നില്ക്കുക എന്നതാണ് വേണ്ടതെന്നും പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.














