
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷണര്ക്കെതിരെ ഹര്ജി നല്കുമെന്ന് രാഹുല് ഗാന്ധി പറഞ്ഞു. 5 ക്രിമിനലുകളെ നിയമത്തിന് മുന്നില് കൊണ്ടുവരും വരെ പോരാട്ടം തുടരും. മോദി, അമിത്ഷാ, മോഹന് ഭാഗവത്, ഗ്യാനേഷ് കുമാര്, അജിത് ഡോവല് എന്നിവരാണ് 5ക്രിമിനലുകള്. ഇത് ഒരു ദിവസത്തെ യുദ്ധമല്ല, ഈ യുദ്ധം എപ്പോള് അവസാനിക്കുമെന്ന് പറയാനാകില്ലെന്നും എത്ര കൊല്ലം വേണമെങ്കിലും പോരാടുമെന്നും രാഹുല് ഗാന്ധി പറഞ്ഞു.
ദില്ലി നഗരം ജയിലിലാണ്. ഇവിടേക്ക് എത്തുന്ന ആളുകളെ തടയുകയാണ്. എല്ലായിടത്തും പൊലീസ് ആണ്. പതിനായിരക്കണക്കിന് സേനകളെ വിന്യസിച്ചിരിക്കുന്നു. മോദിയും സര്ക്കാരും ഗ്യാനേഷ്കുമാറിനെ സംരക്ഷിക്കുകയാണ്. എത്ര സംരക്ഷിക്കുന്നുവോ പ്രതിഷേധം അത്ര ശക്തമാകും. ആര്എസ്എസ് ബിജെപി ഗുണ്ടകളെകൂടി വിന്യസിച്ചിരിക്കുകയാണ്. അവര് സ്ത്രീകളയും യുവാക്കളെയും തല്ലിച്ചതക്കുന്നു. പ്രതിപക്ഷത്തെയും ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിക്കുന്നു. എന്തുകൊണ്ട് ഗ്യാനേഷ്കുമാര് രാജിവയ്ക്കുന്നില്ല? പക്ഷേ ഞങ്ങള് വെറുതെ വിടില്ല. നിങ്ങളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഞങ്ങളുടെ കൈയിലുണ്ട്. നിങ്ങളുടെ അഴിമതികളെ കുറിച്ചുള്ള വിവരങ്ങള് ഞങ്ങള്ക്ക് കിട്ടിയിട്ടുണ്ട്. കാലം കണക്ക് ചോദിക്കാതെ പോകില്ലെന്നും സുപ്രീംകോടതിയിലേക്ക് മാര്ച്ച് നടത്തുമെന്നും രാഹുല് ഗാന്ധി പറഞ്ഞു














