
വഖഫ് ബോര്ഡ് പുനഃസംഘടിപ്പിച്ച് സര്ക്കാര്. എം. സി മായിന് ഹാജിയാണ് പുതിയ വഖഫ് ബോര്ഡ് ചെയര്മാന്. പുതിയ ഉത്തരത്തിലൂടെയാണ് ബോര്ഡ് പുനഃസംഘടിപ്പിച്ചത്. 9 അംഗങ്ങളാണ് പുതിയ ബോര്ഡില് ഉള്ളത്. എംഎല്എമാരുടെ പ്രതിനിധിയായി കുറുക്കോളി മൊയ്തീന്, മുസ്തഫല് ഫൈസി, തൊടിയൂര് മുഹമ്മദ്കുഞ്ഞ് മൗലവി തുടങ്ങിയവര് വഖഫ് ബോര്ഡിലുണ്ട്. അമുസ്ലിം അംഗങ്ങളെ സര്ക്കാര് നാമനിര്ദേശം ചെയ്തിട്ടില്ല.
വഖഫ് ബോര്ഡ് പുനഃസംഘടനയിലെ പ്രശ്നങ്ങള് പരിഹരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് പരിഗണിച്ചാണ് നടപടിയെന്ന് ഉത്തരവില് പറയുന്നു. നിലവിലെ ബോര്ഡ് പിരിച്ചുവിട്ട് സമ്പൂര്ണ പുനഃസംഘടനയാണ് സര്ക്കാര് നടത്തിയത്.നേരത്തെ നിരവധി തവണ വഖഫ് ബോര്ഡ് അംഗമായിരുന്നു മുസ്ലിം ലീഗ് നേതാവ് കൂടിയായ മായിന് ഹാജി.














