
പേരാവൂര്‍: അസംഘടിത തൊഴിലാളി സി.ഐ.ടി.യു പേരാവൂര്‍ മേഖല കണ്‍വെന്‍ഷനും പാസ്സ് ബുക്കും ഐഡന്റി കാര്‍ഡ് വിതരണവും തെരു സാംസ്‌കാരിക നിലയത്തില്‍ വച്ച് നടന്നു. ഷീല ലാലിന്റെ അധ്യക്ഷതയില്‍ ജില്ലാ കമ്മിറ്റി അംഗം ടി വിജയന്‍ ഉദ്ഘാടനം ചെയ്തു. അരവിന്ദന്‍ ഞണ്ടാടി, നിഷ പ്രദീപന്‍, സുഭാഷ് കെ.പി, ഷിനോജ് ഇ.വി, ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.














