Hivision Channel

നവംബര്‍ 14ന് ശിശുദിന റാലി കണ്ണൂരില്‍

നവംബര്‍ 14ന് ശിശുദിനാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ നഗരത്തില്‍ ശിശുദിന റാലി നടത്തും. രാവിലെ 8.30ന് പോലീസ് പരേഡ് ഗ്രൗണ്ടില്‍ നിന്ന് തുടങ്ങി നഗരം ചുറ്റി ഗവ. മുനിസിപ്പല്‍ എച്ച്എസ്എസില്‍ സമാപിക്കും.കുട്ടികളുടെ പ്രസിഡന്റ്, പ്രധാനമന്ത്രി, സ്പീക്കര്‍ എന്നിവര്‍ തുറന്ന ജീപ്പില്‍ റാലിയില്‍ അണിനിരക്കും. ഇതിന് മുന്നോടിയായി നവംബര്‍ അഞ്ചിന് കഥ, കവിത, ഉപന്യാസം, പ്രസംഗം എന്നിവയില്‍ ജില്ലാതല മത്സരം കണ്ണൂരില്‍ നടത്തും. ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇതുസംബന്ധിച്ച് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം കെ കെ ദിവാകരന്‍ അധ്യക്ഷനായി. സംസ്ഥാന ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് അഴീക്കോടന്‍ ചന്ദ്രന്‍, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി പി സുമേശന്‍, വൈസ് പ്രസിഡന്റ് മൊടപ്പത്തി നാരായണന്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *