Hivision Channel

സ്പോര്‍ട്സിലൂടെ വികസനം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം

ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ ചൈല്‍ഡ്ലൈന്‍ യുനിസെഫിന്റെ സഹായത്തോടെ നടത്തുന്ന സ്പോര്‍ട്സിലൂടെ വികസനം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മുഴത്തടം യു പി സ്‌കൂളില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ നിര്‍വഹിച്ചു. കുട്ടികള്‍ മൊബൈല്‍ ഫോണ്‍ അടക്കമുള്ള മാധ്യമങ്ങള്‍ മാറ്റി വെച്ച് കായിക വിനോദങ്ങളില്‍ ഏര്‍പ്പെടണമെന്ന് കലക്ടര്‍ പറഞ്ഞു. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 10 സ്‌കൂളുകളില്‍ കുട്ടികള്‍ക്കായി സ്പോര്‍ട്സ് കിറ്റും, ഫസ്റ്റ് എയ്ഡ് കിറ്റും വിതരണം ചെയ്ത് കുട്ടികളെ മൊബൈല്‍/ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിന്ന് കായിക വിനോദങ്ങളിലേക്ക് മനസ് തിരിക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം. ഗൗരി വിലാസം യുപി സ്‌കൂളിലെയും മുഴത്തടം യു പി സ്‌കൂളിലെയും 200 ഓളം കുട്ടികള്‍ പരിപാടിയുടെ ഭാഗമായി.
ലോഗോ പ്രകാശനം ചെയ്ത് കുട്ടികള്‍ക്കൊപ്പം ഷൂട്ട് ഔട്ട് മത്സരത്തില്‍ പങ്കെടുത്ത ശേഷമാണ് കലക്ടര്‍ മടങ്ങിയത്. ചൈല്‍ഡ്ലൈന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അമല്‍ജിത്ത് തോമസ്, എക്‌സൈസ് വിമുക്തി മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ സുജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂത്തുപറമ്പ് യു പി, മാങ്ങാട്ടിടം യു പി, എടൂര്‍ സെന്റ് മേരിസ് യു പി, എടൂര്‍ സ്പെഷ്യല്‍ സ്‌കൂള്‍, ഗവ. ഹൈസ്‌കൂള്‍ ആറളം ഫാം, കേളകം ഹൈ സ്‌കൂള്‍, തലക്കാണനി ഗവ. യുപി സ്‌കൂള്‍, കുഞ്ഞിമംഗലം ഗവ ഹൈ സ്‌കൂള്‍, പിലാത്തറ മേരി മാതാ ഇംഗ്ലീഷ് സ്‌കൂള്‍, പയ്യന്നൂര്‍ സെന്റ് മേരീസ് ഹൈസ്‌കൂള്‍ ഫോര്‍ ഗേള്‍സ്, ഷേണായി സ്മാരക ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പയ്യന്നൂര്‍ എന്നിവ പദ്ധതിയുടെ ഭാഗമാവും.

Leave a Comment

Your email address will not be published. Required fields are marked *