
കണ്ണൂര്‍:അഴീക്കോട് മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളിലും സമ്പൂര്‍ണ ഇ ഓഫീസ് സൗകര്യം വികസിപ്പിക്കുന്നതിന് എം എല്‍ എ ഫണ്ടില്‍ നിന്ന് പദ്ധതി. വില്ലേജ് ഓഫീസുകളില്‍ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ഒരുക്കുന്നതിനാണ് എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് തുക അനുവദിക്കുന്നത്. ഇതിന്റെ സമ്മതപത്രം കെ വി സുമേഷ് എംഎല്‍എ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന് കൈമാറി. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ്, ചിറക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രുതി, എ ഡി എം കെ കെ ദിവാകരന്‍, കണ്ണൂര്‍ തഹസില്‍ദാര്‍ സുരേഷ് ചന്ദ്രബോസ്, വില്ലേജ് ഓഫീസര്‍മാര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.














