Hivision Channel

മാലിന്യമുക്തം നവകേരളം; മികച്ച പഞ്ചായത്തിനുള്ള അവാര്‍ഡ് ഉളിക്കല്‍ ഗ്രാമപഞ്ചായത്തിന്

കണ്ണൂര്‍: മാലിന്യമുക്തം നവകേരളം ആദരം-2023 കണ്ണൂര്‍ ജില്ലയിലെ ഹരിത ശുചിത്വ മേഖലയിലെ മികച്ച പ്രവര്‍ത്തനത്തിനുള്ള അംഗീകാരം ഉളിക്കല്‍ ഗ്രാമപഞ്ചായത്തിന് ലഭിച്ചു. കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ വച്ച് നവകേരളം കര്‍മ്മ പദ്ധതി- 2 സംസ്ഥാന കോഡിനേറ്റര്‍ ഡോ. ടിഎന്‍ സീമയില്‍ നിന്ന് ഉളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിസി ഷാജി അവാര്‍ഡ് ഏറ്റുവാങ്ങി. മാലിന്യ ശുചിത്വ മേഖലയിലുള്ള പ്രവര്‍ത്തനങ്ങളും ഹരിത കര്‍മ്മ സേനയുടെ കുറ്റമറ്റ രീതിയിലുള്ള വാതില്‍പ്പടി പ്രവര്‍ത്തനങ്ങളുമാണ് ഉളിക്കല്‍ ഗ്രാമപഞ്ചായത്തിനെ ഈ മേഖലയില്‍ മുന്‍ നിരയില്‍ എത്തിച്ചത്.പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് പികെ മാലതി, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *