Hivision Channel

ഓണാഘോഷം; മുന്‍കരുതല്‍ നടപടികള്‍ശക്തമാക്കി എക്സൈസ് വകുപ്പ്

കണ്ണൂര്‍:ഓണാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യം, അനധികൃതമദ്യം, മയക്കുമരുന്നുകള്‍ എന്നിവയുടെ കള്ളക്കടത്ത് വിപണനം തടയുന്നതിന് വിപുലമായ ക്രമീകരണങ്ങളൊരുക്കി എക്സൈസ് വകുപ്പ്.
ഇക്കഴിഞ്ഞ ഞായറാഴ്ച മുതല്‍ അസി.എക്സൈസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ജില്ലാതല കണ്‍ട്രോള്‍ റൂം ഡിവിഷന്‍ ഓഫീസില്‍ പ്രവര്‍ത്തനം തുടങ്ങി. എക്സൈസ് പ്രിവന്റീവ് ഓഫീസറുടെ നേതൃത്വത്തിലുള്ള കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ്.
താലൂക്ക് പരിധികളില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ സ്ട്രൈക്കിങ് ഫോഴ്സ് യൂണിറ്റുകളും പ്രവര്‍ത്തന സജ്ജമാണ്. ഒരു എക്സൈസ് ഇന്‍സ്പെക്ടര്‍, ഒരു പ്രിവന്റീവ് ഓഫീസര്‍, രണ്ട് സിവില്‍ എക്സൈസ് ഓഫീസര്‍മാര്‍, ഒരു ഡ്രൈവര്‍ ഉള്‍പ്പെട്ട സംഘം വാഹന സഹിതമാണ് പരിശോധനകള്‍ നടത്തുക. ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങള്‍,കോളനികള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് സംയുക്ത പരിശോധനകളും നടത്തും .
ജില്ലയിലെ 12 റെയിഞ്ചുകളിലും പ്രത്യേക ഇന്റലിജന്‍സ് ടീമിനെ നിയോഗിച്ച് വിവര ശേഖരണവും നടപടികകളും ഊര്‍ജ്ജിതമാക്കി. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ പരിശോധന, നിരീക്ഷണം, അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ പട്രോളിങ് യൂണിറ്റ്, സംയുക്ത പരിശോധനകള്‍, ലൈസന്‍സ് സ്ഥാപനങ്ങളിലെ പരിശോധന, സാമ്പിള്‍ ശേഖരണം എന്നിവയും ത്വരിതപ്പെടുത്തിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു
മദ്യ/മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട പരാതികള്‍ താഴെപറയുന്ന നമ്പറുകളില്‍ അറിയിക്കാവുന്നതാണ്. മദ്യം/മയക്കുമരുന്ന് കേസുകള്‍ കണ്ടുപിടിക്കാനുതകുന്ന വിവരങ്ങള്‍ നല്‍കുന്നവരുടെ വിവരങ്ങള്‍ പൂര്‍ണ്ണമായും രഹസ്യമായി സൂക്ഷിക്കുന്നതാണ്.
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കണ്ണൂര്‍ – 0497 2706698, ടോള്‍ഫ്രീ നമ്പര്‍ – 1800 425 6698, 155358, താലൂക്ക് തല കണ്ട്രോള്‍ റൂം – എക്സൈസ് സര്‍ക്കിള്‍ ഓഫീസുകള്‍ – 0497 2749973 (കണ്ണൂര്‍), 04960 201020 (തളിപ്പറമ്പ്), 0490 2362103 ( കൂത്തുപറമ്പ്), 0490 2472205 (ഇരിട്ടി), അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍, കണ്ണൂര്‍ – 9496002873, 0497 2749500, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, സ്പെഷ്യല്‍ സ്‌ക്വാഡ്, കണ്ണൂര്‍ – 9400069698 0497 2749500, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, കണ്ണൂര്‍ – 9400069693, 0497 2749973, എക്സൈസ് ഇന്‍സ്പെക്ടര്‍, കണ്ണൂര്‍ – 9400069701, 0497 2749971, എക്സൈസ് ഇന്‍സ്പെക്ടര്‍, പാപ്പിനിശ്ശേരി – 9400069702, 0497 2789650, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, തളിപ്പറമ്പ് – 9400069695, 04602 201020, എക്സൈസ് ഇന്‍സ്പെക്ടര്‍ തളിപ്പറമ്പ് – 9400069704, 04602 203960, എക്സൈസ് ഇന്‍സ്പെക്ടര്‍, ആലക്കോട് – 9400069705 04602 256797, എക്സൈസ് ഇന്‍സ്പെക്ടര്‍, ശീകണ്ഠാപുരം – 9400069706, 04602 232697, എക്സൈസ് ഇന്‍സ്പെക്ടര്‍, പയ്യന്നൂര്‍ – 9400069703, 04985 202340, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, കൂത്തുപറമ്പ – 9400069696, 0490 2362103, എക്സൈസ് ഇന്‍സ്പെക്ടര്‍, തലശ്ശേരി, 9400069712, 0490 2359808, എക്സൈസ് ഇന്‍സ്പെക്ടര്‍, കൂത്തുപറമ്പ – 9400069707, 0490 2365260, എക്സൈസ് ഇന്‍സ്പെക്ടര്‍, പിണറായി – 9400069711, 0490 2383050, എക്സൈസ് ഇന്‍സ്പെക്ടര്‍, ന്യൂമാഹി ചെക്ക്പോസ്റ്റ് – 9496499819, 0490 2335000, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ഇരിട്ടി – 0490 2472205,
എക്സൈസ് ഇന്‍സ്പെക്ടര്‍, മട്ടന്നൂര്‍ – 9400069709, 0490 2473660, എക്സൈസ് ഇന്‍സ്പെക്ടര്‍, ഇരിട്ടി – 9400069710, 0490 2494666, എക്സൈസ് ഇന്‍സ്പെക്ടര്‍, പേരാവൂര്‍- 9400069708, 0490 2446800, എക്സൈസ് ഇന്‍സ്പെക്ടര്‍, കൂട്ടുപുഴ ചെക്ക്പോസ്റ്റ് – 9400069713 , 0490 2421441.

Leave a Comment

Your email address will not be published. Required fields are marked *