Hivision Channel

കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷം

ഇരിട്ടി:കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷ ത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.പി.ടി.എ പ്രസിഡന്റ് തോമസ് നടുത്തോട്ടത്തില്‍, റിട്ട. അധ്യാപകന്‍ കെ എം അബ്രാഹം , മദര്‍ പി.ടി.എ പ്രസിഡന്റ് മഞ്ജു സിബി, സ്റ്റാഫ് സെക്രട്ടറി സന്തോഷ് മാത്യു , അധ്യാപകരായ ഡോളിക്കുട്ടി, വര്‍ഗീസ് എം.എം, അനിത, ലിന്‍സി, ലതിക, സുരണ്യ, റോസമ്മ, സൗമ്യ, മരിയ, ജോര്‍ജ്കുട്ടി, അലന്‍, സോബിന്‍, പി.ടി.എ ഭാരവാഹികളായ സജി, സനുഷ എന്നിവര്‍ നേതൃത്വം നല്‍കി. എയ്‌റോബിക് ഡാന്‍സ്, ദേശഭക്തിഗാന മത്സരം എന്നിവയും സംഘടിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *