
കേന്ദ്രം വിവിധ വികസന പദ്ധതികള്‍ക്കായുള്ള വിഹിതം ബോധപൂര്‍വ്വം കുറക്കുകയാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. കൂത്തുപറമ്പ് മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്രത്തിന്റെ നയങ്ങള്‍ക്കെതിരെ ഒരു പ്രതിഷേധവും നടത്താന്‍ കേരളത്തിലെ പ്രതിപക്ഷ എം പിമാര്‍ തയ്യാറാകുന്നില്ല. കാര്‍ഷിക മേഖലയില്‍ ബജറ്റ് വിഹിതത്തില്‍ 7468 കോടിയുടെ കുറവുണ്ടായി. കൃഷിക്കാരെ ഇതു കാര്യമായി ബാധിക്കും. ഗ്രാമവികസന വിഹിതത്തില്‍ 32418 കോടിയുടെയും തൊഴിലുറപ്പ് പദ്ധതി വിഹിതത്തില്‍ 38000 കോടിയുടെ കുറവാണുണ്ടായത്. ഇതൊക്കെ ബോധപൂര്‍വമായാണ് കേന്ദ്രം നടത്തുന്നത്. ഫണ്ട് കുറഞ്ഞാല്‍ ഉല്‍പാദനം കുറയും. ഇതോടെ ഇറക്കുമതി ചെയ്തു കുത്തക മുതലാളികള്‍ക്ക് സഹായം ചെയ്യാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും മന്ത്രി കൃഷ്ണന്‍ കുട്ടി പറഞ്ഞു.














