Hivision Channel

ലഹരി വിരുദ്ധ പ്രതിജ്ഞയും തന്മുദ്ര ജില്ലാതല പരിശീലനവും 12ന്

കണ്ണൂര്‍:സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയും
തന്മുദ്ര ജില്ലാതല പരിശീലനവും ആഗസ്റ്റ് 12ന് രാവിലെ 9.30 ന് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്യും.ഭാരതത്തെ ലഹരി വിമുക്തമാക്കാനുള്ള കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയത്തിന്റെ നശാ മുക്ത് ഭാരത് അഭിയാന്‍ (എന്‍ എം ബി എ) എന്ന പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.കണ്ണൂര്‍ കോര്‍പ്പറേഷന്‍ ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പി ഷമീമ ടീച്ചര്‍ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി എല്‍ ഷിബു ലഹരി വിരുദ്ധ സന്ദേശം നല്‍കും.ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ പി ബിജു, എന്‍ എസ് എസ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വി ഷിജിത്, എന്‍ എം ബി എ ജില്ലാ നോഡല്‍ ഓഫീസര്‍ പി കെ നാസര്‍ എന്നിവര്‍ സംസാരിക്കും.

Leave a Comment

Your email address will not be published. Required fields are marked *