മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് വെട്ടതുറ സ്വദേശി അത്തനാസ് (47) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 6.30-ന് ആയിരുന്നു സംഭവം.മര്യനാട് സ്വദേശിയായ അരുൾദാസൻ്റെ വള്ളത്തിൽ മത്സ്യബന്ധനത്തിന് പുറപ്പെട്ടപ്പോഴായിരുന്നു അപകടം. 12 പേരുണ്ടായിരുന്ന വള്ളം തിരയിൽപ്പെട്ട് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ അത്തനാസ്, അരുൾദാസൻ, ബാബു എന്നിവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിന്നീട്, അത്തനാസിൻ്റെ നില ഗുരുതരമായതിനാൽ ഇദ്ദേഹത്തെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വള്ളത്തിലുണ്ടായിരുന്ന മറ്റുള്ളവർ നീന്തിക്കയറി.