
കണ്ണൂര്‍ ചെമ്പല്ലിക്കുണ്ടില്‍ അമ്മ കുഞ്ഞുമായി പുഴയില്‍ ചാടി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വയലപ്ര സ്വദേശി റീമ ( 30 ) മൂന്ന് വയസുള്ള മകനുമായാണ് പുഴയില്‍ ചാടിയത്. റീമയുടെ മൃതദേഹം കണ്ടെത്തി. കുഞ്ഞിനായി തിരച്ചില്‍ തുടരുകയാണ്. ഫയര്‍ ഫോഴ്സും, സ്‌കൂബാ സംഘവും പൊലീസും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. പാലത്തിന് താഴെ ചൂണ്ടയിടാന്‍ നിന്നിരുന്ന ആളാണ് അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടുന്നത് ആദ്യം കണ്ടത്. ഇയാളാണ് പൊലീസിനെ വിവരം അറിയിച്ചത്. മഴ പെയ്യുന്നതിനാല്‍ പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതും രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. ഭര്‍ത്താവുമായി അകന്നു താമസിക്കുകയായിരുന്നു റീമ എന്നാണ് വിവരം.














