Hivision Channel

കണ്ണൂരില്‍ സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ 19 കാരന് ദാരുണാന്ത്യം

കണ്ണൂരില്‍ സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കണ്ണൂര്‍ താണയില്‍ ഉണ്ടായ അപകടത്തില്‍ കണ്ണോത്തുംചാല്‍ സ്വദേശി ദേവാനന്ദ് ആണ് മരിച്ചത്. 19 വയസായിരുന്നു.

ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. കൂത്തുപറമ്പ്- കണ്ണൂര്‍ റൂട്ടിലോടുന്ന ബസാണ് അപകടം ഉണ്ടാക്കിയത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ദേവാനന്ദ് സഞ്ചരിച്ച സൂട്ടറിലേക്ക് ബസ് ഇടിച്ച് കയറുകയായിരുന്നു. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *