
ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ തകര്‍ന്ന് വീണ സര്‍ക്കാര്‍ യുപി സ്‌കൂള്‍ കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ല. മേല്‍ക്കൂര അപകടാവസ്ഥയില്‍ എന്ന് പഞ്ചായത്ത് എഞ്ചിനിയറിങ് വിഭാഗം മാസങ്ങള്‍ മുന്നേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ശക്തമായ മഴയില്‍ പഴയ കെട്ടിടത്തിന്റെ ഓടിട്ട മേല്‍ക്കൂരയാണ് തകര്‍ന്നത്. ഇന്ന് രാവിലെയാണ് സംഭവം.
അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. സ്‌കൂള്‍ കെട്ടിടത്തില്‍ ക്ലാസ് റൂമുകളും ഓഫീസുകളും പ്രവര്‍ത്തിച്ചിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. കെട്ടിടം പ്രവര്‍ത്തിച്ചിരുന്നില്ലെന്ന വാദത്തില്‍ ഉറച്ച് സ്‌കൂള്‍ അധികൃതര്‍ രംഗത്തെത്തി. കെട്ടിടത്തിന്റെ മേല്‍ക്കൂരയല്ല, വരാന്തയുടെ ചെറിയ ഭാ?ഗമാണ് തകര്‍ന്നുവീണതെന്ന് സ്‌കൂളിലെ പ്രധാന അധ്യാപകന്‍ പറഞ്ഞു.
കൂടാതെ, തകര്‍ന്നു വീണത് ഫിറ്റ്‌നസ് ഇല്ലാത്ത കെട്ടിടത്തിന്റെ ഭാഗമാണ്. ഈ കെട്ടിടത്തില്‍ ക്ലാസുകള്‍ നടക്കുകയോ ഓഫീസ് പ്രവര്‍ത്തിക്കുകയോ ചെയ്യുന്നില്ല. കെട്ടിടം ഈ അവസ്ഥയിലായിട്ട് ചുരുക്കം നാളുകള്‍ മാത്രമാണ് ആയിട്ടുള്ളത്. ഇത് പൊളിച്ചു മാറ്റുന്നത് സംബന്ധിച്ച് പഞ്ചായത്ത് നടപടികള്‍ നടന്നുവരികയാണെന്നും അധ്യാപകന്‍ പറഞ്ഞു.














