കഴിഞ്ഞ ദിവസം അന്തരിച്ച പേരാവൂര്‍ തൊണ്ടിയിലെ കുടക്കച്ചിറ മേരി ജോര്‍ജിന്റെ സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചു.പേരാവൂര്‍ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിലാണ് സംസ്കാരം നടക്കുക.മേരി ജോര്‍ജിന്റെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ കായിക പ്രേമികളും,രാഷ്ട്രീയ,സാമൂഹിക,സാംസ്കാരിക രംഗത്തെയും നിരവധി പേരാണ് തൊണ്ടിയിലെ വീട്ടിലെത്തിയത്.
1929 ല്‍ കോട്ടയത്ത് നിന്ന് കുടിയേറിയ വടക്കേമുളഞ്ഞിനാല്‍ വര്‍ക്കിയുടെയും മറിയത്തിന്റെയും മകളാണ് മേരി.മക്കളെല്ലാവരും കായിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവര്‍.കായിക ചരിത്രത്തിലെ പകരംവെക്കാനില്ലാത്ത വോളിബോള്‍ ടീമായ പേരാവൂരിലെ ജോര്‍ജ് ബ്രദേഴ്സ് ടീമിന്റെ മാനേജറായിരുന്നു മേരി ജോര്‍ജ്.