
കീഴ്പ്പള്ളി: വൈസ് മെന്‍സ് ക്ലബ്ബ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം റീജിയണല്‍ ഡയറക്ടര്‍ മൈക്കിള്‍ കെ.മൈക്കിള്‍ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ജോസ് ആന്റണി സത്യവാചകം ചൊല്ലി കൊടുത്തു. ചാരിറ്റി പ്രവര്‍ത്തനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധന്‍ ഉദ്ഘാടനം ചെയ്തു. റീജിയണല്‍ സെക്രട്ടറി കെ.വി പ്രശാന്ത്, ഡിസ്ട്രിക്ട് സെക്രട്ടറി ഷാജി അലക്സ്, പ്രോഗ്രാം കണ്‍വീനര്‍ ബേബി തോമസ് കാശാംകാട്ടില്‍, സാബു മുരട്ടുപൂവ്വത്തിങ്കല്‍, പി.സി.ജോളിസ എം.ആര്‍.ഷാജി, കെ.സി.ജോസ്, പി.വി.ബാബു എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റായി ജൂബി പാറ്റാനി,
സെക്രട്ടറിയായി അനില്‍ തോമസ്, ട്രഷററായി ജോര്‍ജ് മാത്യു എന്നിവരെ തെരഞ്ഞെടുത്തു.














