Hivision Channel

വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് കേളകം പഞ്ചായത്തില്‍ യോഗം ചേര്‍ന്നു

കേളകം:2025 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടികയുടെ സംക്ഷിക്ത പുതുക്കല്‍ നടത്താന്‍ സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിച്ചിരിക്കുകയാണ്. 2024 ജൂണ്‍ 1 ന് 18 വയസ്സ് പൂര്‍ത്തിയാകുന്നവരുടെ വോട്ട് ഉള്‍പെടുത്താനും അനര്‍ഹരെ നീക്കം ചെയ്യാനും സാധിക്കും. ഇതുമായി ബന്ധപ്പെട്ട കരട് വോട്ടര്‍ പട്ടിക ജൂണ്‍ 6 നും പുതുക്കിയ വോട്ടര്‍ പട്ടിക ജൂലൈ 1 നും പ്രസിദ്ധീകരിക്കും. ഇതു സംബന്ധിച്ച് ആലോചിക്കുന്നതിനായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം കേളകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ടി അനീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടോമി പുളിക്കക്കണ്ടം മെമ്പര്‍മാരായ ജോണി പാമ്പാടിയില്‍, ഷിജി സുരേന്ദ്രന്‍, സുനിത വാത്യാട്ട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ജോര്‍ജ്ജ് കുപ്പക്കാട്ട്, കെ. പി ഷാജി, സന്തോഷ് മണ്ണാര്‍കുളം, അബ്ദുള്‍ റഹ്മാന്‍, സന്തോഷ് പി. ജി, പഞ്ചായത്ത് സെക്രട്ടറി സന്തോഷ്. കെ. തടത്തില്‍,ഹെഡ് ക്ലര്‍ക്ക് മുസമ്മില്‍ എന്‍. കെ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *