
ഇരിട്ടി:കീഴൂര്‍കുന്നില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥി മരിച്ചു. പയഞ്ചേരി വികാസ് നഗറിലെ മുഹമ്മദ് റസിന്‍ ( 17 ) ആണ് മരിച്ചത്.ഇന്നലെ രാത്രി 9.45 ഓടെയാണ് അപകടം.മുഹമ്മദ് റസിന്‍ , മുഹമ്മദ് നജാദ് എന്നിവര്‍ സഞ്ചരിച്ച ബൈക്ക് കീഴൂര്‍ക്കുന്നില്‍ വെച്ച് എതിരെ വരികയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ ഇരിട്ടിയിലും പിന്നിട്
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി 12 മണിയോടെ മുഹമ്മദ് റസിന്‍ മരണപ്പെടുകയായിരുന്നു.
പയഞ്ചേരി വികാസ് നഗറിലെ
ഇല്ലിക്കല്‍ അബ്ദുറഹിമാന്റെയും
റയീനാസിന്റേയും മകനാണ്.
അങ്ങാടിക്കടവ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് റസിന്‍ .
സഹോദരങ്ങള്‍: റാനിയ ,റനല്‍.കണ്ണൂര്‍ ഗവ.മെഡി.കോളജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ വീട്ടിലെത്തിക്കുന്ന മൃതദേഹം വൈകീട്ട് കീഴൂര്‍ ജുമാ മസ്ജിദില്‍ ഖബറടക്കും.














