Hivision Channel

ഇന്ന് ലോക പരിസ്ഥിതി ദിനം

ഇന്ന് ലോക പരിസ്ഥിതിദിനം. പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യം ഓര്‍മപ്പെടുത്തുകയാണ് ഓരോ പരിസ്ഥിതിദിനവും. ഭൂമിയിലെ പച്ചപ്പും
ജൈവവൈവിധ്യവും സംരക്ഷിക്കുക എന്നതാണ് ഇത്തവണത്തെ സന്ദേശം. 1972മുതലാണ് ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തില്‍ ഈ ദിനം ആചരിക്കാന്‍ തുടങ്ങിയത്. സൗദി അറേബ്യയാണ് ഇത്തവണ ലോക പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിക്കുന്നത്.

കാട് വെട്ടിത്തെളിച്ച് കെട്ടിടങ്ങളും റോഡുകളും പാലങ്ങളും നിര്‍മിച്ചു. ഭൂമിയിലെ പച്ചപ്പ് ഇല്ലാതായി. നദികള്‍ വറ്റി വരണ്ടു. ആവാസവ്യവസ്ഥ നശിച്ചതോടെ വന്യമൃഗങ്ങള്‍ കാടുവിട്ട് ജനവാസമേഖലകളിലേക്ക് ഇറങ്ങി. രാപകലില്ലാതെ ആശങ്കയില്‍ കഴിയുന്ന മനുഷ്യര്‍. മുന്‍പെങ്ങുമില്ലാത്ത വിധം കൊടുംവേനലും വരള്‍ച്ചയും. കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവും മനുഷ്യരാശിയുടെ നിലനില്‍പ്പിന് തന്നെ വെല്ലുവിളി ഉയര്‍ത്തുന്ന കാലത്താണ് ഒരു പരിസ്ഥിതി ദിനം കൂടി വന്നെത്തുന്നത്. ഭൂമിയെ സംരക്ഷിക്കുന്നതിന് മരങ്ങള്‍ വച്ചുപിടിപ്പിക്കുക, മാലിന്യം നിറഞ്ഞ് വറ്റിപ്പോയ ജലസ്രോതസ്സുകള്‍ പുനരുജ്ജീവിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഇത്തവണ പരിസ്ഥിതി ദിനാചരണം.

പരിസ്ഥിതി നശിക്കുന്നത് നമ്മുടെ സ്വന്തം നാശം തന്നെയാണെന്ന് ലോകം തിരിച്ചറിയാന്‍ തുടങ്ങിയ പശ്ചാത്തലത്തില്‍ കൂടുതല്‍ ഹരിത, പരിസ്ഥിതി സൗഹൃദ പ്രോജക്ടുകളിലേക്കാണ് വന്‍ കമ്പനികള്‍ ഉള്‍പ്പെടെ നീങ്ങുന്നത്. കാലാവസ്ഥാ വ്യതിയാനവും അപൂര്‍വമായ പ്രകൃതി ദുരന്തങ്ങളും ഒഴിവാക്കാന്‍ ലോകരാജ്യങ്ങളും ശ്രമിച്ചുവരുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *