Hivision Channel

ഔദ്യോഗിക പരിപാടികളില്‍ ഔദ്യോഗിക ചിഹ്നങ്ങള്‍ മതി; ഗവര്‍ണറെ നിലപാട് അറിയിക്കാന്‍ സര്‍ക്കാര്‍

ഭാരതാംബ ചിത്ര വിവാദത്തില്‍ ഗവര്‍ണറെ നിലപാട് അറിയിക്കാന്‍ സര്‍ക്കാര്‍. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി ഗവര്‍ണര്‍ക്ക് കത്ത് നല്‍കും. മുഖ്യമന്ത്രിയാണ് കത്ത് നല്‍കുക. സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നങ്ങളാണ് ഔദ്യോഗിക പരിപാടികളില്‍ ഉപയോഗിക്കേണ്ടതെന്നും സര്‍ക്കാര്‍ ഗവര്‍ണറെ അറിയിക്കും.

രാജ്ഭവനില്‍ സംഘടിപ്പിച്ച സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങില്‍ നിന്നും മന്ത്രി വി.ശിവന്‍കുട്ടി ഇറങ്ങി വന്നതിനെതിരെ രൂക്ഷ വിമര്‍ശനമാണ് രാജ്ഭവന്റെ ഭാഗത്തു നിന്നുമുണ്ടായത്. ഔദ്യോഗിക പരിപാടികളില്‍ ആര്‍.എസ്.എസിന്റെ ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുക അംഗീകരിക്കാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടിലായിരുന്നു സര്‍ക്കാര്‍. ഗവര്‍ണര്‍ ഭരണഘടനാ വിരുദ്ധമായ നിലപാട് എടുക്കുന്നുവെന്നായിരുന്നു മന്ത്രിമാരുടെ പ്രതികരണം. പിന്നാലെ രാജ്ഭവനിലെ എല്ലാ പരിപാടികളിലും ഭാരതാംബചിത്രവും പുഷ്പാര്‍ച്ചനയും നടത്താന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *